Thumboormuzhi River Garden: A Quiet First Stop On The Athirappilly Road
Lawns, river views and shade under old trees — why Thumboormuzhi is worth twenty minutes before the big falls.
ചേറ്റുവയിലെ തുരുത്തുകളും കണ്ടൽക്കാടുകളും
Chettuva in Thrissur is where the river, backwaters and sea meet, with small islands, mangrove forests and the remains of an old Dutch fort to explore.
തൃശ്ശൂർ ജില്ലയിൽ ദ്വീപുകൾ ഉണ്ടോ എന്ന് ചോദിച്ചാൽ പലരും ഒന്ന് ആലോചിക്കും. എന്നാൽ ചേറ്റുവ പുഴ കടലിൽ ചേരുന്ന ഭാഗത്ത്, കായലിനു നടുവിൽ പച്ചപ്പ് നിറഞ്ഞ ചെറിയ തുരുത്തുകൾ ഉണ്ട്. ഒരു വള്ളത്തിൽ കയറി ഈ തുരുത്തുകൾക്കിടയിലൂടെ പോകുന്നത് തൃശ്ശൂരിലെ ഏറ്റവും വ്യത്യസ്തമായ അനുഭവങ്ങളിൽ ഒന്നാണ്.
തൃശ്ശൂർ ടൗണിൽ നിന്ന് ഏകദേശം 25 കിലോമീറ്റർ, ചാവക്കാടിനും ഏനാമാവിനും അടുത്താണ് ചേറ്റുവ. ദേശീയപാതയിലെ ചേറ്റുവ പാലം കടക്കുമ്പോൾ തന്നെ ഇരുവശത്തും വിശാലമായ കായൽ കാണാം.
രാവിലെ ജെട്ടിയിൽ എത്തി ഒരു നാടൻ വള്ളം ഏർപ്പാടാക്കി. വള്ളക്കാരൻ ചേട്ടൻ പതുക്കെ തുഴഞ്ഞ് ഞങ്ങളെ കായലിനുള്ളിലേക്ക് കൊണ്ടുപോയി. ഇരുവശത്തും കണ്ടൽച്ചെടികൾ, വെള്ളത്തിലേക്ക് താഴ്ന്നു നിൽക്കുന്ന വേരുകൾ, ഇടയ്ക്കിടെ ചെറിയ വീടുകളുള്ള തുരുത്തുകൾ. ചില തുരുത്തുകളിൽ ആൾത്താമസമുണ്ട്; മറ്റു ചിലത് കണ്ടലും പക്ഷികളും മാത്രം.
കൊക്കുകൾ, നീർക്കാക്കകൾ, മീൻകൊത്തികൾ, ചിലപ്പോൾ പരുന്തുകൾ — കായലിലെ പക്ഷിജീവിതം കണ്ടിരിക്കാൻ തന്നെ നല്ല രസമാണ്. വല വീശുന്ന മത്സ്യത്തൊഴിലാളികളെയും ചീനവലകളെയും വഴിയിൽ കാണാം.
ഡച്ചുകാർ പണിത ചേറ്റുവ കോട്ടയുടെ (ഫോർട്ട് വില്യം) അവശിഷ്ടങ്ങൾ ഇന്നും ഇവിടെ ഉണ്ട്. ഒരു കാലത്ത് മലബാറിനും കൊച്ചിക്കും ഇടയിലുള്ള പ്രധാന അതിർത്തി കേന്ദ്രമായിരുന്നു ഇത്. ചരിത്രത്തിൽ താല്പര്യമുള്ളവർക്ക് വള്ളയാത്രയ്ക്ക് ശേഷം ഇവിടെയും കയറാം.
യാത്ര കഴിഞ്ഞ് തിരികെ എത്തുമ്പോൾ ഉച്ചയായിരുന്നു. നിശ്ചലമായ കായലും ദൂരെ തെങ്ങിൻനിരകളും — ആലപ്പുഴയിലേക്കോ കുമരകത്തേക്കോ പോകാതെ തന്നെ തൃശ്ശൂരിൽ ഒരു കായൽ അനുഭവം. തിരക്കില്ലാത്ത ഒരു വാരാന്ത്യ യാത്രയ്ക്ക് ചേറ്റുവ തീർച്ചയായും തിരഞ്ഞെടുക്കാം.
Backwaters, mangrove islets and an old Dutch fort where the Chettuva river meets the sea.