Thumboormuzhi River Garden: A Quiet First Stop On The Athirappilly Road
Lawns, river views and shade under old trees — why Thumboormuzhi is worth twenty minutes before the big falls.
ചിമ്മിനി കാടുകളിലൂടെ ഒരു യാത്ര
A day at Chimmini Wildlife Sanctuary in Thrissur, Kerala, with the dam and its reservoir, thick green forest and plenty of birds along the way.
തൃശ്ശൂരിൽ നിന്ന് ഏകദേശം ഒന്നര മണിക്കൂർ യാത്ര ചെയ്താൽ എത്തുന്നത് തികച്ചും വ്യത്യസ്തമായ ഒരു ലോകത്തേക്കാണ് — ചിമ്മിനി വന്യജീവി സങ്കേതം. പീച്ചി-വാഴാനി, പറമ്പിക്കുളം വനങ്ങളോട് ചേർന്നു കിടക്കുന്ന ഈ കാട് പശ്ചിമഘട്ടത്തിന്റെ ഭാഗമാണ്.
ആമ്പല്ലൂർ, വരന്തരപ്പിള്ളി വഴിയാണ് ഞങ്ങൾ പോയത്. ടൗൺ വിടുന്നതോടെ റബ്ബർ തോട്ടങ്ങളും പിന്നെ കാടും തുടങ്ങും. ചെക്ക് പോസ്റ്റിൽ വിവരങ്ങൾ രേഖപ്പെടുത്തി അകത്തേക്ക് കടന്നപ്പോൾ തന്നെ വായുവിന് ഒരു തണുപ്പ് അനുഭവപ്പെട്ടു.
കുറുമാലി പുഴയ്ക്ക് കുറുകെയുള്ള ചിമ്മിനി അണക്കെട്ടാണ് ഇവിടത്തെ പ്രധാന ആകർഷണം. ചുറ്റും കാടുമൂടിയ മലകൾ, നടുവിൽ ശാന്തമായ ജലാശയം. രാവിലെ മഞ്ഞ് മൂടിയ ജലാശയത്തിന്റെ കാഴ്ച ഒരിക്കലും മറക്കില്ല.
ആന, കാട്ടുപോത്ത്, മ്ലാവ്, പുള്ളിമാൻ, കാട്ടുപന്നി, മലയണ്ണാൻ തുടങ്ങി നിരവധി ജീവികൾ ഈ കാട്ടിലുണ്ട്. ഭാഗ്യമുണ്ടെങ്കിൽ വെള്ളം കുടിക്കാൻ ജലാശയത്തിന്റെ തീരത്തേക്ക് വരുന്ന ആനക്കൂട്ടത്തെ കാണാം. ഞങ്ങൾക്ക് കാണാൻ കഴിഞ്ഞത് മലയണ്ണാനെയും ഒരു കൂട്ടം മാനുകളെയുമാണ്.
പക്ഷി നിരീക്ഷകർക്ക് ചിമ്മിനി ഒരു സ്വർഗ്ഗമാണ്. വേഴാമ്പൽ, മീൻകൊത്തി, മരംകൊത്തി, പലതരം പരുന്തുകൾ — രാവിലത്തെ സമയം പക്ഷികളുടെ ശബ്ദം കൊണ്ട് നിറഞ്ഞിരിക്കും. ചിത്രശലഭങ്ങളുടെ വൈവിധ്യവും എടുത്തു പറയേണ്ടതാണ്.
കേരള വനം വകുപ്പ് ഇവിടെ ട്രെക്കിംഗ്, ബാംബൂ റാഫ്റ്റിംഗ്, നേച്ചർ ക്യാമ്പ് തുടങ്ങിയ ഇക്കോടൂറിസം പരിപാടികൾ നടത്താറുണ്ട്. ഇവ സീസൺ അനുസരിച്ച് മാറാം; പോകുന്നതിന് മുൻപ് വനം വകുപ്പ് ഓഫീസിൽ വിളിച്ച് ഉറപ്പാക്കുക.
Forest, reservoir and trekking in the Western Ghats, about 40 km from Thrissur.